മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ച് കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു
09:41 PM Nov 19, 2017 | Deepika.com
തലയോലപ്പറമ്പ്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ച് കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. മിഠായിക്കുന്നം മണ്ണാര്‍കണ്ടം വീട്ടില്‍ ഫിലിപ്പിന്റെ മകന് പ്രിന്‍സാണ് (അഞ്ചുമാസം) മരിച്ചത്. സംസ്കാരം നടത്തി. ഇന്നലെ രാവിലെ ഏഴിന് അമ്മ ജ്യോതിഷ മുലപ്പാല്‍ കൊടുത്ത് കുട്ടിയെ ഉറക്കിയപ്പോൾ കുട്ടി അനങ്ങതെ ഇരുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊതിയിലുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറ സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി കുട്ടിക്കു മരണം സംഭവിക്കുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.