പൊൻകുന്നം: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇളങ്ങുളം ചെമ്മരപ്പള്ളിൽ സണ്ണി–മോട്ടി ദമ്പതികളുടെ മകൻ അഭിഷേക്(18) ആണ് മരിച്ചത്. കഴിഞ്ഞമാസം 14ന് പൊൻകുന്നം - പാലാ റോഡിൽ ആർടി ഓഫിസിന് മുന്പിൽ രാത്രി 7.30നായിരുന്നു അപകടം. ഇളങ്ങുളത്തു നിന്നു പൊൻകുന്നത്തേക്കു വരികയായിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിന്നിലിരുന്ന അഭിഷേക് റോഡിലേക്കു തെറിച്ചു വീണിരുന്നു. അപകടത്തിൽ പരിക്കേറ്റു മെഡിക്കൽ കോളജിൽ കഴിയുന്ന വിഷ്ണുവിന്റെ (19) നില ഗുരുതമായി തുടരുകയാണ്. അഭിഷേകിന്റെ അമ്മ മോട്ടി പാലാ കോടതിയിലെ ജീവനക്കാരിയാണ്.സംസ്കാരം ഇന്ന് നാലിന് പൊൻകുന്നം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
09:41 PM Nov 19, 2017 | Deepika.com