കൊച്ചി: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കുന്ന നിയ മസഭാ തെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി നടത്തുന്ന കഠിനപ്രയത്നങ്ങളുടെ ഫലം കാണാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്.
കൃത്യമായി ഫലം പറയാൻ ഞാൻ പ്രവാചകൻ ഒന്നുമല്ല. രാഷ്ട്രീയത്തിൽ പ്രവചനങ്ങൾക്കു വലിയ സ്ഥാനവുമില്ല. ആസന്നമായ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള കൊച്ചിയിലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഗുജറാത്തിലും മറ്റും കഠിനാധ്വാനം ചെയ്യുകയാണ്. അതിന്റെ ഫലം ഉണ്ടാകാതെ വരില്ല. കേരളത്തിന്റെ വളർച്ചാതോതും ഇവിടത്തെ നിയമസമാധാനവും തകർച്ചയിലാണെന്നും ഡോ.മൻമോഹൻ സിംഗ് പറഞ്ഞു.
രാഹുലിന്റെ കഠിന പ്രയത്നം ഫലം കാണും: ഡോ. മൻമോഹൻ
01:44 AM Nov 19, 2017 | Deepika.com