കൊച്ചി: കേരളത്തിന്റെ തനതായ ബാങ്ക് എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരള ബാങ്ക് വരുന്പോൾ ജില്ലാ ബാങ്കുകളുടെ ഭരണസമിതി മാത്രമേ ഇല്ലാതാവുകയുള്ളൂ. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവനങ്ങൾ കേരള ബാങ്ക് വഴി ഇടപാടുകാർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വല്ലം ജംഗ്ഷനിൽ ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ വല്ലം ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ നയം സാധാരണക്കാരെ ബാങ്കുകളിൽ നിന്ന് അകറ്റുകയാണ്. വൻകിട ബാങ്കുകളുടെ സേവനം ഭീമന്മാർക്കും മാത്രമാണ്.
സാധാരണക്കാരിൽനിന്ന് പൊതുമേഖലാ ബാങ്കുകൾ അകലം പാലിക്കുന്ന ഈ അന്തരീക്ഷത്തിൽ കേരള ബാങ്കിന് പ്രസക്തി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ തനതായ ബാങ്ക് രൂപീകരിക്കും: കടകംപള്ളി
01:09 AM Nov 19, 2017 | Deepika.com