കൊച്ചി: ലോക മത്സ്യത്തൊഴിലാളി ദിനമായ നാളെ തൊഴിലാളി സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായാണ് മത്സ്യത്തൊഴിലാളി സംഗമങ്ങൾ നടക്കുന്നത്. കടലും കായലും തിരിച്ചു തരൂ, പരിസ്ഥിതി സംരക്ഷിക്കൂ, നാടിനെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യമുയർത്തി നടത്തുന്ന സംഗമം നാളെ വെകുന്നേരം നാലിനു കൊല്ലം വാടി കടപ്പുറം, എറണാകുളത്ത് ഇടക്കൊച്ചി, ചാവക്കാട് ബ്ലാങ്ങാട് കടപ്പുറം എന്നിവിടങ്ങളിൽ നടക്കും.
മത്സ്യത്തൊഴിലാളി സംഗമങ്ങൾ നാളെ
01:09 AM Nov 19, 2017 | Deepika.com