തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ 22ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രക്തസാക്ഷി മണ്ഡപത്തിൽനിന്നു രാവിലെ 11ന് ആരംഭിക്കുന്ന മാർച്ച് സെക്രട്ടറിയേറ്റ് നടയിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ സംബന്ധിക്കും. ഇടതുസർക്കാർ അധികാരമേറ്റ് ഒന്നര വർഷം പിന്നിട്ടിട്ടും കെഎസ്ആർടിസി പെൻഷൻകാരുടെ പ്രശ്നം പരിഹരിക്കാതെ തുടരുകയാണെന്നു ഭാരവാഹികൾ ആരോപിച്ചു.
നാലു മാസത്തെ പെൻഷൻ കുടിശികയാണു വിതരണം ചെയ്യാനുള്ളത്. സമരം നടത്തിയാൽ ചർച്ച നടത്തി ധാരണയിലെത്തുമെങ്കിലും സമരം അവസാനിക്കുന്നതോടെ സർക്കാരും മാനേജ്മെന്റും ഏകപക്ഷീയമായി കരാർ ലംഘിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്ന്
01:01 AM Nov 19, 2017 | Deepika.com