കോട്ടയം: ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ മൂന്നിനു നടക്കും. പുലർച്ചെ നാലിനു ഗണപതിഹോമവും നിർമാല്യ ദർശനവും 8.30ന് വിളിച്ചുചൊല്ലി പ്രാർഥനയും നടക്കും. തുടർന്ന് ഒന്പതിനു ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ ചേരുന്ന ആധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും.
പൊങ്കാലയുടെ ഉദ്ഘാടനം വ്യവസായി കുമാർ പിള്ള നിർവഹിക്കും. ഗോപിനാഥപിള്ള മുഖ്യാതിഥിയാകും. അജയകുമാർ നായർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പണ്ടാര അടുപ്പിലേക്ക് രാധാകൃഷ്ണൻ നന്പൂതിരി അഗ്നി പകരും. 11നു പൊങ്കാല നേദ്യം. തുടർന്ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകുന്നേരം 5.30നു മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം തോമസ് ചാണ്ടി എംഎൽഎ ഉദ്ഘാടനംചെയ്യും.
ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ മൂന്നിന്
01:01 AM Nov 19, 2017 | Deepika.com