മുഖ്യമന്ത്രിക്കു താത്പര്യം അന്താരാഷ്ട്ര മാധ്യമങ്ങളോട്: ചെന്നിത്തല
01:01 AM Nov 19, 2017 | Deepika.com
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനു താത്പര്യം വിദേശമാധ്യമങ്ങളോടാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മാധ്യമപ്രവർത്തകരെ അദ്ദേഹത്തിനു വിശ്വാസമില്ല. തീർത്തും അസഹിഷ്ണുതയോടെയാണ് അദ്ദേഹം മാധ്യമങ്ങളോടു പെരുമാറുന്നത്. വിദേശ മാധ്യമപ്രവർത്തകരെ വച്ചു കാര്യങ്ങൾ നടത്താമെന്നാണ് അദ്ദേഹം കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.