പാനൂർ: സംഘർഷാവസ്ഥ നിലനിൽക്കുന്ന പാനൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ ഏഴു നാടൻ ബോംബുകളും രണ്ട് വടിവാളുകളും കണ്ടെത്തി. എലാങ്കോട് സ്വാമിമഠം പാറയ്ക്കു താഴെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ചനിലയിലാണ് ഇവ കണ്ടെത്തിയത്.
ഇന്നലെ രാവിലെ എട്ടോടെ പാനൂർ സിഐ എം.കെ. സജീവ്, പ്രിൻസിപ്പൽ എസ്ഐ ഷൈജിത്ത്, ന്യൂമാഹി പ്രിൻസിപ്പൽ എസ്ഐ അൻഷാദ്, ധർമടം പ്രിൻസിപ്പൽ എസ്ഐ അരുൺ, എസ്ഐ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, ഷാജി, ഷാജിൽ, രജിത്ത്, സംജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വ്യാഴാഴ്ച പുത്തൂർ മടപ്പുരയ്ക്കു സമീപം സിപിഎം പ്രവർത്തകനായ തച്ചാറമ്പത്ത് അഷ്റഫിന് (55) ആർഎസ്എസുകാരുടെ വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷ്റഫ് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
പാനൂരിൽ ഏഴു നാടൻ ബോംബുകളും രണ്ടു വടിവാളുകളും കണ്ടെത്തി
01:04 AM Nov 18, 2017 | Deepika.com