തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎക്കെതിരേ ഉയർന്ന നിയമലംഘനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
നിരന്തര നിയമ ലംഘകനായ പി.വി. അൻവറിനെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ ഉചിതമായ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തയാറാകണം.
കോടീശ്വര പ്രീണന- സംരക്ഷണ നയത്തിൽ നിന്നു മുഖ്യമന്ത്രിയും പാർട്ടിയും എത്രയും വേഗം പിന്തിരിയുന്നോ അത്രയും നല്ലതാണെന്നും സുധീരൻ പറഞ്ഞു.
പി.വി. അൻവറിന്റെ നിയമ ലംഘനങ്ങളും അന്വേഷിക്കണം: വി.എം. സുധീരൻ
01:04 AM Nov 18, 2017 | Deepika.com