കിടങ്ങൂർ: കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ചീഫ് ഗൈനക്കോളജിസ്റ്റുമായിരുന്ന അന്തരിച്ച സിസ്റ്റർ ഡോ. മേരി മാർസലസി(65)ന്റെ സംസ്കാരം ഇന്ന്. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുർബാനയോടെ ആരംഭിച്ച് മൃതദേഹം കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിൽ ലിറ്റിൽ ലൂർദ് മഠം സെമിത്തേരിയിൽ സംസ്കരിക്കും. മൃതദേഹം ഇന്നലെ വൈകുന്നേരം ആറിനു കിടങ്ങൂർ സായുജ്യ മഠത്തിൽ പൊതുദർശനത്തിനു വച്ചു.
സീറോ മലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് എന്നിവരുടെ കാർമികത്വത്തിൽ ഒപ്പീസ് പ്രാർഥന നടത്തി.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ അന്തിമോപചാരം അർപ്പിച്ചു.
സിസ്റ്റർ ഡോ. മേരി മാർസലസിന്റെ സംസ്കാരം ഇന്ന്
01:00 AM Nov 18, 2017 | Deepika.com