കൊച്ചി: ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി ദുബായിലെ കാരാമയിലേക്ക് പോകാൻ പാസ്പോർട്ട് വിട്ടുകിട്ടുന്നതിന് അനുമതി തേടി നടൻ ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ‘ദേ പുട്ട്’എന്ന തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനു പാസ്പോർട്ട് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ പാസ്പോർട്ട് വിചാരണക്കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
കേരളത്തിൽ കൊച്ചിയിലും കോഴിക്കോട്ടുമുള്ള ‘ദേ പുട്ട്’ എന്ന ഹോട്ടലിന്റെ ഒരു ശാഖ ദുബായിലും തുടങ്ങുകയാണെന്നും ഈമാസം 29 ന് ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പാസ്പോർട്ട് വിട്ടുകിട്ടാൻ ദിലീപിന്റെ ഹർജി;ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി
01:00 AM Nov 18, 2017 | Deepika.com