മൂവാറ്റുപുഴ: കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രി ചീഫ് ഗൈനക്കോളജിസ്റ്റും മുൻ മെഡിക്കൽ സൂപ്രണ്ടുമായിരുന്ന സിസ്റ്റർ ഡോ. മേരി മാർസലസിന്റെ നിര്യാണത്തിൽ സീറോ മലബാർ മാതൃവേദി അനുശോചിച്ചു.
മനുഷ്യജീവന്റെ സംരക്ഷണത്തിനും ജീവന്റെ സംസ്കാരം പടുത്തുയർത്തുന്നതിനും അക്ഷീണം പ്രയത്നിച്ച സിസ്റ്ററുടെ വേർപാട് സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നു സീറോമലബാർ മാതൃവേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മനുഷ്യജീവന്റെ സംരക്ഷണത്തിനായി സിസ്റ്റർ ചെയ്ത നിസ്തുലമായ സേവനങ്ങളെ മാതൃവേദി അനുസ്മരിച്ചു. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ റവ. ഡോ. ജോസഫ് കൊച്ചുപറന്പിൽ, ജിജി ജേക്കബ്, സിസ്റ്റർ ഗ്ലാഡിസ് എന്നിവർ പ്രസംഗിച്ചു.
മാതൃവേദി അനുശോചിച്ചു
12:23 AM Nov 18, 2017 | Deepika.com