രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ 50,000 കോടിയുടെ വികസന പദ്ധതികൾ : നിതിൻ ഗഡ്കരി

12:23 AM Nov 18, 2017 | Deepika.com
മൂ​ന്നാ​ർ: ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം കേ​ര​ള​ത്തി​ൽ 50,000 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. ബോ​ഡി​മെ​ട്ട് മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള ദേ​ശീ​യ​പാ​താ വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

380.76 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഈ ​പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2019 ഓ​ഗ​സ്റ്റി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.രാ​ജ്യ​ത്തെ ര​ണ്ടു പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ പ​ഴ​നി​യെ​യും ശ​ബ​രി​മ​ല​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത ദേ​ശീ​യ പാ​ത​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊ​ച്ചി​യി​ൽ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ മൂ​ന്നാ​റി​ലെ​ത്തി​യ മ​ന്ത്രി​യെ പ​ഴ​യ​മൂ​ന്നാ​റി​ൽ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സ്പോ​ർ​ട്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, ജോ​യ്സ് ജോ​ർ​ജ് എം​പി , എ​സ്. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. മ​ന്ത്രി സു​ധാ​ക​ര​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം, ജോ​യ്സ് ജോ​ർ​ജ് എം​പി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ സോ​ണ്‍ മൂ​ന്നി​ലെ ചീ​ഫ് എ​ഞ്ചി​നി​യ​ർ എ.​കെ. നാ​ഗ്പാ​ൽ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ജി. ​ക​മ​ല​വ​ർ​ധ​ന റാ​വു എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.