കോട്ടയം: റബർ വിലയിടിവ് മൂലം കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ -എം സംസ്ഥാന നേതൃയോഗം. മഴമാറി ഉല്പാദനം വർധിക്കുന്പോൾ വിലയിടിവ് രൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് സർക്കാർ കർഷക സംരക്ഷണത്തിനുള്ള നടപടി ആവിഷ്ക്കരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അധ്യക്ഷത വഹിച്ചു.
സണ്ണി തെക്കേടം, ജോൺ പുളിക്കപ്പറന്പിൽ, കെ.പി. ജോസഫ്, സാം ഈപ്പൻ, ജോയി നടയിൽ, ജോസ് നിലപനകൊല്ലിയിൽ, ജോസ് കങ്ങഴ, അലോഷ്യസ് ഏബ്രഹാം, സ്റ്റീഫൻ പനങ്കാല, വൈ. രാജൻ, ടോമി ഇടയോടി, പോൾ അലക്സ്, അപ്പച്ചൻ നെടുംപള്ളി, ചാക്കോ ജോസഫ്, ഗർവാസീസ് പൊയ്ക്കാരൻകാലാ, കെ.എസ്. സെബാസ്റ്റ്യൻ, ജോജി വാളിപ്ലാക്കൽ, ജയ്മോൻ പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
റബർ വിലയിടിവ്; പ്രതിസന്ധി പരിഹരിക്കണമെന്ന് കർഷക യൂണിയൻ-എം
12:11 AM Nov 18, 2017 | Deepika.com