ശബരിമല: ശബരിമല തീർഥാടനത്തോടനുബന്ധിച്ച പന്പ മീഡിയ സെന്ററിൽ ദീപിക, രാഷ്ട്രദീപിക ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി.
കേരളത്തിന്റെ മാധ്യമ മേഖലയ്ക്കു വഴികാട്ടിയായി നിന്നിട്ടുള്ള ദീപിക ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു ചെയ്യുന്ന സേവനങ്ങളും ശ്ലാഘനീയമാണെന്ന് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനു ദീപിക അടക്കമുള്ള മാധ്യമങ്ങളുടെ സഹായം വിലപ്പെട്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പന്പ മേൽശാന്തിമാരായ നാരായണൻ പോറ്റി, ജയനാരായണൻ എന്നിവർ തിരി തെളിച്ചുനൽകി.
അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറി രാജീവ് കോന്നി, പന്പ ക്യാന്പ് ഓഫീസർ പി.സി.എസ്. മേനോൻ, ദീപിക ചീഫ് ഫിനാൻസ് ഓഫീസർ എം.എം. ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൻ, സണ്ണി പുളിങ്കാല, പിആർഒ മാത്യു കൊല്ലമലക്കരോട്ട്, ദീപിക കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോൺസൺ വള്ളോപ്പുരയിടം, രാഷ്ട്രദീപിക കോട്ടയം യൂണിറ്റ് സർക്കുലേഷൻ മാനേജർ ജോജോ ജോസഫ്, ഗിരീഷ് കുമാർ, വാസുദേവൻ, സോജൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
പന്പയിൽ ദീപിക ഇൻഫർമേഷൻ സെന്റർ തുറന്നു
12:50 AM Nov 17, 2017 | Deepika.com