നെടുങ്കണ്ടം: ജോയ്സ് ജോർജ് എംപി കൈയേറ്റക്കാരനല്ലെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. നെടുങ്കണ്ട ത്ത് താലൂക്ക് ഓഫീസിന്റെ സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയ്സ് ജോർജ് കൈയേറ്റക്കാരനാണെന്ന് ആരു പറഞ്ഞാലും താൻ സമ്മതിക്കില്ല. അദ്ദേഹത്തിന്റേതു കൈയേറ്റമല്ല. വർഷങ്ങൾക്ക് മുന്പ് മറ്റു പലർക്കും പതിച്ചു നൽകിയ ഭൂമി അദ്ദേഹത്തിന്റെ പിതാവ് വിലയ്ക്ക് വാങ്ങി കൈമാറുകയാണു ചെയ്തത്- മന്ത്രി പറഞ്ഞു.
ജോയ്സ് ജോർജ് കൈയേറ്റക്കാരനല്ല: മന്ത്രി
12:50 AM Nov 17, 2017 | Deepika.com