മൂന്നാർ: മൂന്നാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 21ന് ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിൽ ഹർത്താൽ നടത്തും.
കൈയേറ്റങ്ങൾക്കെതിരേ റവന്യൂ, വനം വകുപ്പുകൾ സ്വീകരിച്ചു വരുന്ന നടപടികളിൽ പ്രതിഷേധിച്ചാണു ഹർത്താൽ. കൈയേറ്റ വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്ന പള്ളിവാസൽ, മൂന്നാർ, ബൈസണ്‍വാലി, ചിന്നക്കനാൽ, ശാന്തന്‍പാറ, മറയൂർ, കാന്തല്ലൂർ, വട്ടവട, വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളിലാണു ഹർത്താൽ. മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ നടപ്പാക്കുക, നിർമാണ നിരോധന ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐ യെ ഒഴിവാക്കിയാണു പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
ഇടുക്കി: പത്തു പഞ്ചായത്തുകളിൽ 21ന് ഹർത്താൽ
12:38 AM Nov 17, 2017 | Deepika.com