കൊച്ചി: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നു കൊച്ചിയിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയോട്ടം ജാഥയ്ക്ക് ഇന്നു കൊച്ചിയിൽ നല്കുന്ന സ്വീകരണത്തിലും നാളെ എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ഇന്നു വൈകുന്നേരം പടയോട്ടം ജാഥയുടെ സ്വീകരണസമ്മേളനത്തെ അഭിസംബോധന ചെയ്യന്ന ഡോ. സിംഗ് നാളെ രാവിലെ 10.30നു എറണാകുളം സെന്റ് തെരേസാസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും.
ഡോ. മൻമോഹൻസിംഗ് ഇന്നു കൊച്ചിയിൽ
12:38 AM Nov 17, 2017 | Deepika.com