കൊച്ചി : കോളജ് മാഗസിൻ ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന കേസിൽ തലശേരി ബ്രണ്ണൻ കോളജിലെ 12 വിദ്യാർഥികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ 12 വിദ്യാർഥികളാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പോലീസ് കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. ‘പെല്ലറ്റ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച കോളജ് മാഗസിനിൽ, തിയറ്ററിൽ ദേശീയ പതാക പ്രദർശിപ്പിച്ച് ദേശീയ ഗാനമാലപിക്കുന്ന പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ച കാർട്ടൂണാണ് വിവാദമായത്. ഇതിനെതിരെ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ദേശീയ പതാകയെയോ ദേശീയ ഗാനത്തെയോ അപമാനിച്ചിട്ടില്ലെന്നും ചിലർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ബ്രണ്ണൻ കോളജിലെ 12 വിദ്യാർഥികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി
12:19 AM Nov 17, 2017 | Deepika.com