പിഎസ്സി അഭിമുഖം ഇന്ന്
12:10 AM Nov 17, 2017 | Deepika.com
കൊച്ചി: കണ്ണൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എൻസിഎ എസ്ഐയുസി നാടാർ കാറ്റഗറി നന്പർ-442/15) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഇന്നു രാവിലെ 10ന് കണ്ണൂർ ജില്ലാ പിഎസ്സി ഓഫീസിൽ നടക്കും. കാസർഗോഡ് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് യോഗ്യത തെളിയിച്ചവർക്കുള്ള ഇന്റർവ്യൂ കാസർഗോഡ് ജില്ലാ പിഎസ്സി ഓഫീസിൽ 22, 23 തീയതികളിൽ നടക്കും.