കൊച്ചി: ഡോക്ടർമാരുടെ പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം അടിയന്തിരമായി റദ്ദാക്കണമെന്ന് യൂത്ത് കോണ്ഗ്രസ്. സർക്കാർ സർവീസിൽ മൊത്തത്തിൽ പെൻഷൻ പ്രായം വർധിപ്പിക്കുക എന്ന ഗൂഢഅജണ്ടയുടെ ഭാഗമാണ് ഈ തീരുമാനം.
കേരളം കണ്ട ഏറ്റവും വലിയ യുവജന വഞ്ചനയാണിത്. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും മാനദണ്ഡങ്ങൾ കേരളത്തിൽ ബാധകമാക്കിയത് അംഗീകരിക്കാനാവില്ല. മുൻപുണ്ടായിരുന്നതിനേക്കാൾ നൂറുക്കണക്കിനാളുകളാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പഠനം പൂർത്തിയാക്കുന്നത്.
കൃത്യമായി പിഎസ്സി പരീക്ഷ നടത്തി നിയമനങ്ങൾ നടത്താത്തതും, പ്രമോഷൻ നടപടികളിലെ അപൂർണതയുമാണ് സർക്കാർ സർവീസിൽ വിമർശനത്തിനു കാരണമായിട്ടുള്ളത്.
ഡോക്ടർമാരുടെ പെൻഷൻ പ്രായം: വർധനവിനെതിരേ യൂത്ത് കോണ്ഗ്രസ്
12:10 AM Nov 17, 2017 | Deepika.com