തിരുവനന്തപുരം: ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരിക്കെയും സിപിഐ മന്ത്രിമാർ പ്രതിഷേധ സൂചകമായി മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചിട്ടുണ്ട്. 1967 ലെ സപ്തകക്ഷി മുന്നണി സർക്കാരിന്റെ കാലത്ത് സിപിഐ മന്ത്രിമാരായ എം.എൻ. ഗോവിന്ദൻനായരും ടി.വി. തോമസുമായിരുന്നു മന്ത്രിസഭാ യോഗം ബഹ്ഷികരിച്ചത്. അന്നത്തെ ധനമന്ത്രിയുമായിട്ടുള്ള അഭിപ്രായ ഭിന്നതയായിരുന്നു ബഹിഷ്കരണ കാരണം.
പിന്നീട് കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഉമ്മൻ ചാണ്ടിയും കെ.പി. വിശ്വനാഥനും മന്ത്രിസഭായോഗം ബഹിഷ്കരിച്ചതും ലീഡറുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലായിരുന്നു.
പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹവുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിൽ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രൻ മന്ത്രിസഭായോഗം ബഹിഷ്കരിച്ചു യോഗ സമയമത്രയും മന്ത്രിയുടെ മുറിയിൽ ഇരുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
മന്ത്രിസഭാ യോഗങ്ങൾ ബഹിഷ്കരിച്ച സംഭവങ്ങൾ മുമ്പും
12:30 AM Nov 16, 2017 | Deepika.com