മുക്കം: എംബിബിഎസ് വിദ്യാർഥിനി ഡെന്റൽ കോളജിന്റെ ആറാം നിലയിൽ നിന്നു വീണുമരിച്ചു. തൃശൂർ ഇടത്തിരുത്തി ഇയ്യാനി വീട്ടിൽ ഊഷ്മൾ (22) ആണ് മരിച്ചത്. കെഎംസിടി മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്.
ബുധനാഴ്ച വൈകുന്നേരം നാലേമുക്കാലോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഊഷ്മളിനെ കെഎംസിടി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടു മണിയോടെ മരിച്ചു. ബുധനാഴ്ച വൈകുന്നേരം നാലിന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ ഊഷ്മൾ 4.30നാണ് ഔട്ട് പാസ് എഴുതി പുറത്തേക്ക് പോയത്. ഊഷ്മൾ ഫോണിൽ ആരോടോ കയർത്ത് സംസാരിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരൻ കണ്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മെഡിക്കൽ വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണു മരിച്ചു
12:30 AM Nov 16, 2017 | Deepika.com