തിരുവനന്തപുരം: മന്ത്രിമാർ പാർട്ടിയെ നിയന്ത്രിച്ചാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിമാരെ പാർട്ടി നിയന്ത്രിക്കാനും നയിക്കാനും കഴിയണമെന്നും തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി കാനം പറഞ്ഞു.
സർക്കാരിന്റെ കൂട്ടുത്തരവാദിത്വം തകർന്നെന്ന ഹൈക്കോടതി പരാമർശം ഗുരുതരമാണ്. കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട കാര്യം എൽഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനു സ്വതന്ത്രമായ തീരുമാനമെടുക്കാം.
മുന്നണിയിലെ ഘടകകക്ഷിക്കെതിരേ പരസ്യമായി അഭിപ്രായം പറയാം. ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ടു തോമസ് ചാണ്ടി തെറ്റു ചെയ്തോ എന്ന ചോദ്യത്തിന്, അതിലൊക്കെ ആർക്കാണു സംശയമുള്ളതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മന്ത്രിമാർ പാർട്ടിയെ നിയന്ത്രിച്ചാൽ ഇങ്ങനെയാകുമെന്നു കാനം രാജേന്ദ്രൻ
12:40 AM Nov 15, 2017 | Deepika.com