കൊച്ചി: സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കായി അഞ്ചാമതു റോട്ടറി ഒളിന്പിക്സ് -റോസസ് 2017- ആലുവ യുസി കോളജ് ഗ്രൗണ്ടിൽ 18നു നടക്കും. രാവിലെ 7.30ന് നടൻ രാജീവ് പിള്ള ഉദ്ഘാടനം ചെയ്യും.
എട്ടു വിഭാഗങ്ങളിലായാണു മത്സരം. മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ യാത്ര, താമസം, ഭക്ഷണം, മെഡിക്കൽ സഹായം തുടങ്ങിയവ റോട്ടറി ഒരുക്കിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിനു സമാപനസമ്മേളനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ വിനോദ് കെ. കുട്ടി ഉദ്ഘാടനം ചെയ്യും. റോസസ് സെക്രട്ടറി ബിബു പുന്നൂരാൻ, റോസസ് സ്പോർട്സ് കോ ഓർഡിനേറ്റർ രാജാസ് തോമസ്, റോട്ടറി കൊച്ചിൻ വൈസ് പ്രസിഡന്റ് അജിത്കുമാർ ഗോപിനാഥ്, അരുണ്‍ ജേക്കബ്, എം.കെ. രഞ്ജിത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
റോട്ടറി ഒളിന്പിക്സ് 18ന് ആലുവയിൽ
12:40 AM Nov 15, 2017 | Deepika.com