കൊച്ചി: പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അഖിലേന്ത്യ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി.
ഡൽഹി, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ബിഹാർ, മണിപ്പൂർ, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 102 അംഗ അഡ്ഹോക് കമ്മിറ്റിയും 26 അംഗ സെക്രട്ടേറിയറ്റുമാണ് കൊച്ചി മറൈൻഡ്രൈവിൽ നടന്ന യുഎൻഎ അഖിലേന്ത്യാ പ്രവർത്തക സംഗമം തെരഞ്ഞെടുത്തത്.
യുഎൻഎക്കു ദേശീയ അഡ്ഹോക് കമ്മിറ്റി
12:23 AM Nov 15, 2017 | Deepika.com