പത്തനംതിട്ട: ബഹുഭാഷ പണ്ഡിതനും അധ്യാപകനും മലങ്കര ഓർത്തഡോക്സ് സഭാകവിയുമായിരുന്ന സി.പി. ചാണ്ടിയുടെ സ്മരണയ്ക്കായി സഭ ഏർപ്പെടുത്തിയ മികച്ച അധ്യാപർക്കുള്ള ആചാര്യ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
15 വർഷം തുടർച്ചയായി അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുള്ളവരും സർവീസിലുള്ളവരുമായ ഗവൺമെന്റ്, എയ്ഡഡ് എൽപി, യുപി, ഹൈസ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കാം. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
അവാർഡിനുള്ള നിർദേശങ്ങൾ 2018 ജനുവരി 31നു മുന്പായി സെക്രട്ടറി, ആചാര്യ അവാർഡ് കമ്മിറ്റി, ബേസിൽ അരമന, പത്തനംതിട്ട 689 645 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് 9447593058.
ആചാര്യ അവാർഡിന് അപേക്ഷിക്കാം
12:13 AM Nov 15, 2017 | Deepika.com