കാഞ്ഞിരപ്പള്ളി: മലയാളത്തിലെ ആദ്യ ഓൺലൈൻ ദിനപത്രമായ ദീപിക ഡോട്ട് കോമിന്റെയും ദീപിക ചിൽഡ്രൻസ് ലീഗിന്റെയും സഹകരണത്തോടെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജ് സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരമായ ആഗോൺ-17ന്റെ ഫൈനൽ മത്സരം നവംബർ 18ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടത്തും.
ആദ്യഘട്ട മത്സരത്തിനുശേഷം ഇരുന്നൂറോളം വിദ്യാർഥികൾ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സരാർഥികൾക്ക് പ്രായത്തെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരം. പൊതുവിജ്ഞാനം, ചരിത്രം, സംസ്കാരം, കായികം, സയൻസ് ആൻഡ് ടെക്നോളജി, മെന്റൽ എബിലിറ്റി എന്നിവയെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ.
ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഫൈനൽ മത്സരം. ആദ്യഘട്ടം ഓൺലൈൻ മത്സരവും രണ്ടാമത്തെ ഘട്ടം ഓഫ് ലൈനും ആയിരിക്കും. വിദ്യാർഥികൾ അവരുടെ സ്കൂൾ, കോളജ് തിരിച്ചറിയൽ രേഖ അന്നേദിവസം ഹാജരാക്കണം.
വിവരങ്ങൾക്ക് www.de epika.com/agon എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8606309393.
ആഗോൺ സീസൺ -4 ഫൈനൽ 18ന്
12:13 AM Nov 15, 2017 | Deepika.com