കോട്ടയം: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് എല്ലാ പാർട്ടികൾക്കും പൊതുജനങ്ങൾക്കും കോടതിക്കുമൊക്കെ ബോധ്യം വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനു എന്താണ് വൈമുഖ്യമെന്നു കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്.
ഇന്നോ നാളെയോ ചാണ്ടി രാജിവയ്ക്കട്ടെ എന്ന് അദ്ദേഹം തീരുമാനിച്ചാലും മുഖ്യമന്ത്രിക്ക് സ്വന്തം പാർട്ടിക്കാരൻ പോലുമല്ലാത്ത ചാണ്ടിയോടുള്ള പ്രത്യേക മമതയിൽ ദുരൂഹതയുണ്ട്.
ഇത് അന്വേഷണവിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് എന്താണു വൈമുഖ്യം: പി.സി. തോമസ്
11:37 PM Nov 14, 2017 | Deepika.com