കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ 46-ാമത് വാർഷിക ദിനാഘോഷങ്ങൾ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. 17നു രാവിലെ 10.30 നു ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ഡെയ്സി ജോസ് പച്ചിക്കര അധ്യക്ഷത വഹിക്കും. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സീറോ മലബാർ മാതൃവേദി പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ, ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഡബ്ല്യുഎ മലബാർ റീജിയണ്‍ പ്രസിഡന്റ് മൗലി തോമസ്, കെസിവൈഎൽ അതിരൂപത പ്രസിഡന്റ് മെൽബിൻ പുളിയംതൊട്ടിയിൽ എന്നിവർ പ്രസംഗിക്കും. വാർഷികത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും നടക്കും.
ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ വാർഷികം
11:56 PM Nov 13, 2017 | Deepika.com