കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ ദ്വിതീയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമികരാകും. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസപാക്യം വചന സന്ദേശം നൽകും. നിയുക്ത മെത്രാന്റെ സഹോദരൻ ഫാ. ജോർജ് വാണിയപ്പുരയ്ക്കൽ കർമങ്ങളിൽ ആർച്ചുഡീക്കനാകും.
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന്
01:05 AM Nov 12, 2017 | Deepika.com