കോട്ടയം: വിള ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി കോട്ടയം, പാലക്കാട് ജില്ലകൾക്കായി പ്രഖ്യാപിച്ച പദ്ധതി സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു പുനഃക്രമീകരിക്കുമെന്നു റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. അജിത് കുമാർ പറഞ്ഞു.
റബർ ബോർഡ് ആസ്ഥാനത്തു റബർ മേഖലയിലുള്ളവരുമായി നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ അനുയോജ്യമായ റബർ തൈകൾ വികസിപ്പിക്കുന്നതിനു പരിശ്രമം നടത്തും. സേഫ്ഗാർഡ് ഡ്യൂട്ടി നടപ്പാക്കുന്നതിനു കേന്ദ്രത്തിനു സാധിക്കുമെന്നും ടയർ ലോബിയുടെ സമർദത്തിനു മുൻസർക്കാരും നിലവിലുള്ള സർക്കാരും വഴങ്ങുകയാണെന്നും റബർബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് ചർച്ചയിൽ പറഞ്ഞു.
റബറുമായി ബന്ധപ്പെട്ട കാർഷിക ഉപകരണങ്ങളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്ന ശക്തമായ അഭിപ്രായം ചർച്ചയിൽ ഉയർന്നു.
വിള ഇൻഷ്വറൻസ്: കോട്ടയത്തും പാലക്കാട്ടും പുനഃക്രമീകരിക്കും
12:47 AM Nov 12, 2017 | Deepika.com