ജോയ്സ് ജോർജിന് എതിരേ കേസ് എടുക്കണം: ഡീൻ
12:35 AM Nov 12, 2017 | Deepika.com
തൊടുപുഴ: തെരഞ്ഞെടുപ്പു സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ വിവരിക്കുന്ന കാര്യങ്ങൾ വ്യാജമായിരുന്നെന്നു തെളിയുന്ന സാഹചര്യത്തിൽ ജോയ്സ് ജോർജ് എംപി രാജിവയ്ക്കണമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. വ്യാജരേഖ ചമച്ചു കൈവശമാക്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം. എംപിയുടെ പേരിൽ ക്രിമിനൽ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.