കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനെന്ന പേരിൽ റബർബോർഡ് നിരന്തരം വിളിച്ചുചേർക്കുന്ന ചർച്ചാസമ്മേളനങ്ങൾ പ്രഹസനങ്ങളാവുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി.സെബാസ്റ്റ്യൻ. അതുകൊണ്ടാണ് പലരും ചർച്ച ബഹിഷ്കരിച്ചത്. പരിഹാരം കാണാൻ സാധിക്കാത്തവർ ഇപ്പോഴും ചർച്ചനടത്തി കർഷകരെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിർമല സീതാരാമനുമായി ഇൻഫാം പലതവണ കൂടിക്കാഴ്ച നടത്തി വിഷയങ്ങൾ പറഞ്ഞു വിശദാംശങ്ങൾ കൈമാറി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിമന്ത്രിക്കും കേരളം സന്ദർശിച്ചിട്ടുള്ള കേന്ദ്രമന്ത്രിമാർക്കും റബർ പ്രശ്നങ്ങൾ പലതവണ പങ്കുവച്ചതാണ്. പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിന്റെ എംപിമാർ നിരവധി പ്രാവശ്യം റബർ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
പ്രഹസന ചർച്ചകളല്ല നടപടികളാണു വേണ്ടത്: ഇൻഫാം
12:23 AM Nov 12, 2017 | Deepika.com