ചെങ്ങന്നൂര്‍: ആസാം സ്വദേശിയെ പള്ളി വളപ്പില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആസാം സോണിപ്പൂര്‍ പോര്ഗട്ട് പുനിയാനി ടൗണ്‍ അബ്ദുള്‍ ജലീലിന്റെ മകന് അബ്ദുല്‍ ഇസ്ലാമിനെയാണ് (22)പാണ്ടനാട് മാടവന സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപള്ളി വളപ്പിലെ പാരീഷ് ഹാളിനുള്ളിലെ മേല്‍ക്കൂരയുടെ പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പള്ളി ജീവനക്കാരന് പാരീഷ്ഹാള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്് ചെങ്ങന്നൂര്‍ പോലീസും, ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം അഴിച്ച് താഴെയിറക്കുകയായിരുന്നു. മൃതദേഹത്തിന് നാലു ദിവസങ്ങളോളം പഴക്കം ഉള്ളതായി പോലീസ് പറഞ്ഞു. പള്ളിക്കു സമീപത്തെ ബേക്കറി ബോര്‍മയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍.
ആസാം സ്വദേശിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
12:23 AM Nov 12, 2017 | Deepika.com