പീരുമേട്: കഞ്ചാവ് കേസിൽ പീരുമേട് സബ് ജയിലിൽ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശി മരിച്ചു. കന്പം ഗൂഡല്ലൂർ പടയപ്പ രാജു ( 67) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാവിലെ ശ്വാസം മുട്ടലും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ട ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്ത് ദിവസങ്ങൾക്ക് മുന്പാണ് കുമളി അതിർത്തി ചെക്ക് പോസ്റ്റിനു സമീപം 80 ഗ്രാമം കഞ്ചാവുമായി ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
പിടികൂടിയ സമയത്ത് ഇയാളുടെ പേരിൽ മറ്റൊരു കേസിൽ വാറണ്ട് നിലനിൽക്കുന്നുണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെയും ആർഡിഒയുടെയും സാന്നിധ്യത്തിൽ മൃതുദേഹം പരിശോധിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കഞ്ചാവു കേസിലെ പ്രതി ജയിലിൽ മരിച്ചു
12:23 AM Nov 12, 2017 | Deepika.com