കൊച്ചി: സീറോ മലബാർ മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം ആലുവ മൗണ്ട് കാർമൽ ജനറലേറ്റിൽ ബിഷപ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. വളരുന്ന നിസംഗത ആധുനിക കാലഘട്ടത്തിന്റെ വിപത്തും വെല്ലുവിളിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവത്തിനും സഭയ്ക്കും സമുദായത്തിനുമായി സേവനം ചെയ്യുന്ന അമ്മമാർ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു പറയന്നിലത്തെ സമ്മേളനം ആദരിച്ചു. മാതൃവേദി ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറന്പിൽ, ആനിമേറ്റർ സിസ്റ്റർ ഗ്ലാഡിസ്, ഭാരവാഹികളായ ജിജി ജേക്കബ്, സിസ്റ്റർ ജാൻസീന, ആനി മത്തായി മുതിരേന്തി, ട്രീസ സെബാസ്റ്റ്യൻ, സിസിലി ബേബി എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ മാതൃവേദി ദേശീയ സെനറ്റ് സമ്മേളനം
01:26 AM Nov 11, 2017 | Deepika.com