ആരോപണങ്ങൾ സത്യവിരുദ്ധമെന്നു ജോസ് കെ. മാണി

01:47 AM Nov 10, 2017 | Deepika.com
കോ​​ട്ട​​യം: സോ​​ളാ​​ർ ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ ത​​ന്നെ സം​​ബ​​ന്ധി​​ച്ചു​​ള്ള പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളി​​ൽ പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും സ​​ത്യ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി. ഇ​​ത്ത​​രം ഒ​​രു ആ​​രോ​​പ​​ണം മു​​ന്പ് ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ​ത​​ന്നെ ഇ​​തു​​സം​​ബ​​ന്ധി​​ച്ചു സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ന്ന​​ത്തെ ഡി​​ജി​​പി​​ക്കു നേ​​രി​​ട്ടു പ​​രാ​​തി ന​​ൽ​​കി​യി​രു​ന്നു.

അ​​ന്വേ​​ഷ​​ണം സം​​ബ​​ന്ധി​​ച്ച എ​​ന്‍റെ ആ​​വ​​ശ്യം മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി പൊ​​തു​​സ​​മൂ​​ഹ​​ത്തെ അ​​റി​​യി​​ച്ചി​രു​ന്നു. ഒ​​രു പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ന്ന നി​​ല​​യി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ക്കാ​​ര​​നാ​​ണ് ഞാ​​ൻ. അ​​തു​​കൊ​​ണ്ടു​ത​​ന്നെ ഇ​​ക്കാ​​ര്യ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തെ പൂ​​ർ​​ണ​​മാ​​യും സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു- ജോ​​സ് കെ. ​​മാ​​ണി എം​​പി പ​​റ​​ഞ്ഞു.