അധികാര ദുർവിനിയോഗത്തിനു മാപ്പുപറയണം: ഡിവൈഎഫ്ഐ
01:47 AM Nov 10, 2017 | Deepika.com
തിരുവനന്തപുരം: സോളാർ ആരോപണത്തിൽ അധികാര ദുർവിനിയോഗം നടത്തിയവർ മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. പ്രതിപക്ഷ നേതാവിന്റെ ജാഥ നിർത്തിവച്ച് ആരോപണ വിധേയരായ പാർട്ടിക്കാർക്ക് നിയമസഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ, ട്രഷറർ പി. ബിജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.