കൊടുങ്ങല്ലൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 60-ാം സംസ്ഥാന സമ്മേളനം മുസിരിസ് കോണ്-17 നാളെ എറിയാട് കോസ്മോ പൊളിറ്റിൻ കണ്വൻഷൻ സെന്ററിൽ രാവിലെ 8.30നു ആരംഭിക്കും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വിജി പ്രദീപ്കുമാർ പതാക ഉയർത്തും. ആരോഗ്യജീവിതവും അവയവദാനവും പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണു സമ്മേളനം ഉയർത്തുന്നത്.
ഓർമയിലുണ്ട് തണലിടങ്ങളെ എന്ന പരിപാടിയുടെ ഭാഗമായി ഒരുവർഷത്തിനിടെ സംസ്ഥാനത്തു മരണപ്പെട്ട 70-ഓളം ഡോക്ടർമാരെ അനുസ്മരിക്കും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊടുങ്ങല്ലൂരിൽ
01:04 AM Nov 10, 2017 | Deepika.com