"ദേ​ശീയ വ​നി​താ ക​മ്മീഷ​ന്‍റെ ഇ​ട​പെ​ട​ൽ അങ്കലാപ്പ് മൂ​ല​ം': എം.​​​സി.​​​ജോ​​​സ​​​ഫൈ​​​ൻ

01:29 AM Nov 09, 2017 | Deepika.com
കൊ​​​ച്ചി: അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ സു​​​പ്രീംകോ​​​ട​​​തി​​​യി​​​ൽ എ​​​ന്തു നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന അ​​​ങ്ക​​​ലാ​​​പ്പു​​​മൂ​​​ല​​​മാ​​​ണ് ദേ​​​ശീ​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ രേ​​​ഖ ശ​​​ർ​​​മ ഇ​​​വ​​​രെ വീ​​​ട്ടി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​തെ​​​ന്ന് സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി.​​​ജോ​​​സ​​​ഫൈ​​​ൻ. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു മാ​​​സ​​​മാ​​​യി​​​ട്ടും വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​തി​​​രു​​​ന്ന ദേ​​​ശീ​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ തി​​​ര​​​ക്കി​​​ട്ട് ഇ​​​പ്പോ​​​ൾ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നും അ​​​വ​​​ർ ചോ​​​ദി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ മെ​​​ഗാ അ​​​ദാ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​പ്പോ​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജോ​​​സ​​​ഫൈ​​​ൻ.

രേ​​​ഖ ശ​​​ർ​​​മ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം അ​​​റി​​​ഞ്ഞ​​​ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്. അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യോ വി​​​ഷ​​​യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. വീ​​​ട്ടി​​​ൽ പോ​​​യി കു​​​ശ​​​ലം പ​​​റ​​​യു​​​ന്ന​​​തി​​​ല​​​ല്ല കാ​​​ര്യം. യു​​​വ​​​തി​​​യു​​​ടെ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്.

എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു സം​​​ഘ​​​ത്തെ ത​​​ന്നെ ഹാ​​​ദി​​​യ​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഹാ​​​ദി​​​യ​​​യു​​​ടെ വീ​​​ടി​​​നു​ പു​​​റ​​​കി​​​ൽ കാ​​​യ​​​ലാ​​​ണ്. ഇ​​​വി​​​ടെ പ​​​ട്രോ​​​ളിം​​​ഗും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. മാ​​​ത്ര​​​മ​​​ല്ല, എ​​​ല്ലാ അ​​​ഞ്ചു ദി​​​വ​​​സം കൂ​​​ടു​​​ന്പോ​​​ഴും അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. സം​​​ര​​​ക്ഷ​​​ണ ചു​​​മ​​​ത​​​ല​​​യു​​​ള്ള വ​​​നി​​​താ പോ​​ലീ​​സു​​​കാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​യ​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.വി​​​വാ​​​ദം ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന​​​പ്പോ​​​ൾ ക​​​മ്മീ​​ഷ​​​ൻ ഒ​​​രു അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

ഈ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ എ​​​ന്ത് നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ജി​​​യോ​​​ട് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യ​​​ത്. എ​​​ജി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ​​​യു​​​ടെ കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ന്ന​​​ത്.

സു​​​പ്രീം​​കോ​​​ട​​​തി അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ​​​യെ തു​​​റ​​​ന്ന കോ​​​ട​​​തി​​​യി​​​ൽ കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തും സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ്. സു​​​പ്രീംകോ​​​ട​​​തി കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന 27ന് ​​​മു​​​ൻ​​​പ് അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന കാ​​​ര്യം സം​​സ്ഥാ​​ന വ​​നി​​താ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നും എം.​​​സി.​​​ജോ​​​സ​​​ഫൈ​​​ൻ പ​​​റ​​​ഞ്ഞു.