സെ​ക്ര​ട്ട​റി​യെ​ കാ​ണാ​നി​ല്ലെ​ന്ന് പ്രസി​ഡ​ന്‍റി​ന്‍റെ പ​രാ​തി

12:31 AM May 31, 2017 | Deepika.com
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മി​ഥു​ൻ കൈ​ലാ​സി​നെ കാ​ണി​ല്ലെ​ന്ന് താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ര​സ്വ​തി താ​മ​ര​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ണ്‍​മാ​നി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ൽ ഹാ​ജ​രാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​രാ​തി ന​ൽ​കാ​ൻ വൈ​കി​യ​ത്. സെ​ക്ര​ട്ട​റി ഡി​ഡി​പി​ക്ക് അ​വ​ധി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും 27 ന് ​നി​ര​സി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

സെ​ക്ര​ട്ട​റി​യു​ടെ ഔ​ദ്വോ​ഗി​ക സിം​കാ​ർ​ഡ് മ​റ്റൊ​രാ​ളു​ടെ കൈ​വ​ശം ഓ​ഫീ​സി​ലേ​ക്ക് കൊ​ടു​ത്തു വി​ടു​ക​യാ​യി​രു​ന്നു. മ​റ്റ് അ​വ​ധി​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച​താ​യി അി​റ​യി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ 23 ന് ​ഡി​ഡി​പി​ക്ക് ജൂ​ണ്‍ 20 വ​രെ അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും 24, 25 തി​യ്യ​തി​ക​ളി​ൽ ഓ​ഫീ​സി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​വ​ധി നി​ര​സി​ച്ച​താ​യി ത​ന്നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.