ഭൂമി വിവാദം: എംപിയുടെ സഹോദരങ്ങൾ ഹാജരായി
01:47 AM Nov 08, 2017 | Deepika.com
മൂന്നാർ: കൊട്ടാക്കന്പൂർ ഭൂമി വിവാദത്തിൽ രേഖകളുമായി ഹാജരാകുവാൻ റവന്യൂ വകുപ്പ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ജോയ്സ് ജോർജ് എംപിയുടെ സഹോദരങ്ങൾ ദേവികുളം സബ് കളക്ടർക്കു മുന്പാകെ ഹാജരായി. ഭൂമി സംബന്ധമായ രേഖകൾ ഉദ്യോഗസ്ഥർക്കു മുന്പാകെ ഹാജരാക്കി. എംപിയുടെ സഹോദരങ്ങളായ ജസ്റ്റിൻ ജോർജ്, ജോർജ് എന്നിവരാണ് ഹാജരായത്. കൂടാതെ 28 തണ്ടപ്പേരിലുള്ള മറ്റു 33 പേർക്കും കൂടി നോട്ടീസ് അയച്ചിരുന്നു.