നെടുങ്കണ്ടം:11കെവി ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. തൂക്കുപാലം പുഷ്പക്കണ്ടം ഇടപ്പറന്പിൽ തന്പി(58)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ഇരുന്പ് ഏണി ഉപയോഗിച്ച് ആടിന് മുരിക്കില വെട്ടുന്നതിനിടെ കന്പ് ഒടിഞ്ഞ് സമീപത്തെ 11 കെവി ലൈനിലേക്ക് വീണ് ഷോക്കേൽക്കുകയായിരുന്നു.
ഏണിയിൽനിന്നു തെറിച്ചുവീണ് തൽക്ഷണം മരിച്ചു. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 12-ന് കവുന്തി ഐപിസി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ: റെനി, റീന, റിനു. മരുമക്കൾ: ഷീജ, സന്തോഷ്, റോസ്മി.
11കെവി ലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചു
12:29 AM Nov 08, 2017 | Deepika.com