കോട്ടയം: ഡോ. വി. സി. ഹാരിസിന്റെ സ്മരണാർഥം രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വൈജ്ഞാനിക സദസ് എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഇന്നും നാളെയുമായി സംഘടിപ്പിക്കും. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഇന്നു രാവിലെ 10നു സദസ് ഉദ്ഘാടനം ചെയ്യും. കെ.എം. കൃഷ്ണന്റെ അധ്യക്ഷത വഹിക്കും.
കെ. സുരേഷ് കുറുപ്പ് എംഎൽഎ, സ്കറിയാ സക്കറിയ, മീന ടി. പിള്ള, സി.എസ്. വെങ്കിടേശ്വരൻ, ടി.എം. യേശുദാസൻ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്കു ശേഷം കെ. ഷെറഫുദീൻ, സണ്ണി എം. കപിക്കാട്, എസ്. ജോസഫ്, ഷാജി ജേക്കബ്, മനോജ് കുറൂർ, എം. ആർ. രേണുകുമാർ, എം.ബി. മനോജ്, ചെറി ജേക്കബ് എന്നിവർ പങ്കെടുക്കും.
വൈകുന്നേരം ആറിനു ഫിലിം സ്ക്രീനിംഗ്. സ്കൂൾ ഓഫ് ലെറ്റേഴ്സ് വിദ്യാർഥികൾ തയാറാക്കിയ ബൈറ്റ്സ് ഓണ്‍ ഹാരിസ്’ എന്ന ഡോക്യുമെന്ററിയും അജു കെ. നാരായണൻ സംവിധാനം ചെയ്ത ഹ്രസ്വസിനിമയും പ്രദർശിപ്പിക്കും. നാളെ രാവിലെ 10നു നടക്കുന്ന സമ്മേളനത്തിൽ സി. ബി. സുധാകരൻ, എം. വി. നാരായണൻ, കെ. എം. ഷെറീഫ്, പി. ബാലചന്ദ്രൻ, ജോസി ജോസഫ് എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്കു ശേഷം നടക്കുന്ന പാനൽ ചർച്ചയിൽ ബീനാ പോൾ, അൻവർ അലി, സത്യപാൽ, കെ. എം. അനിൽ, കെ. പി. ജയകുമാർ, എ. എം. ഗീവർഗീസ്, കെ. വി. ശശി, അജയ് ശേഖർ, ജെയ്സണ്‍ ജോസഫ്, അൻവർ അബ്ദുള്ള, രേഖാരാജ്, ബിജുലാൽ എന്നിവർ പങ്കെടുക്കും.
വൈജ്ഞാനിക സദസ്
12:28 AM Nov 08, 2017 | Deepika.com