കൊച്ചി: ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുന്നതിനു മുന്പായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. തങ്ങൾ വികസനത്തിന് എതിരല്ല.
എന്നാൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി വേണം പദ്ധതിയുമായി മുന്നോട്ടുപോകാൻ. എല്ലാ പദ്ധതികൾക്കും നല്ലതും മോശവുമായ വശങ്ങളുണ്ടാകുമെന്നും അതിലെ നല്ല വശങ്ങളാകണം നടപ്പിൽ വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റുചെയ്യുന്നവർ ശിക്ഷിക്കപ്പെടേണ്ടവരാണെന്നാണ് ആർച്ച്ബിഷപ് പ്രതികരിച്ചത്.
ഗെയിൽ: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡോ.സൂസപാക്യം
12:43 AM Nov 07, 2017 | Deepika.com