കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​യെ പി​ടി​കൂ​ടി ഭ​ർ​ത്താ​വ്

01:04 AM Sep 09, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കാ​ട്ടാ​ക്ക​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് യു​വാ​വ് യു​വ​തി​യോ​ട് അ​തി​ക്ര​മം കാ​ണി​ച്ച​ത്.

പ്ര​തി​യെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. യു​വാ​വ് ക​ട​ന്നു പി​ടി​ച്ച​ത് യു​വ​തി ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു അ​റി​യി​ച്ചി​രു​ന്നു. കാ​ട്ടാ​ക്ക​ട​യി​ൽ വ​ച്ച് ഭ​ർ​ത്താ​വ് എ​ത്തി​യാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്

പ്ര​മോ​ദ് എ​ന്ന​യാ​ളാ​ണ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ത​വ​ണ യു​വാ​വ് യു​വ​തി​യു​ടെ ദേ​ഹ​ത്ത് സ്പ​ർ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ഇ​യാ​ളോ​ട് ക​യ​ർ​ത്തു സം​സാ​രി​ച്ചു.

എ​ന്നാ​ൽ പി​ന്നീ​ട് യു​വ​തി​യെ ക​ട​ന്നു പി​ടി​ച്ച​തോ​ടെ ഭ​ർ​ത്താ​വി​നെ വി​ളി​ച്ച് ഇ​വ​ർ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് കാ​ട്ടാ​ക്ക​ട ബ​സ് സ്റ്റാ​ന്‍റി​ൽ കാ​ത്തു നി​ന്ന​തി​ന് ശേ​ഷം ബ​സ് അ​വി​ടെ എ​ത്തി​യ​പ്പോ​ൾ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.