പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സ്: മു​ന്‍ ഡി​ഐ​ജി സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ​യെ അ​റ​സ്റ്റ് ചെ​യ്തു

10:28 PM Sep 08, 2023 | Deepika.com
കൊ​ച്ചി: പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ മു​ന്‍ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ബി​ന്ദു​ലേ​ഖ​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. കേ​സി​ല്‍ ഏ​ഴാം പ്ര​തി​യാ​ണ് ബി​ന്ദു​ലേ​ഖ. ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ഇ​വ​ര്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.15 ഓ​ടെ ക​ള​മ​ശേ​രി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യ ഇ​വ​രെ മൂ​ന്നേ​കാ​ല്‍ മ​ണി​ക്കൂ​റോ​ളം അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു.

മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ബി​ന്ദു​ലേ​ഖ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​തെ​ളി​വു​ക​ള്‍ നി​ര​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍. എ​ന്നാ​ല്‍ പ​ണം എ​വി​ടേ​ക്കു പോ​യെ​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ഇ​വ​ര്‍ ന​ല്‍​കി​യി​ട്ടി​ല്ല. മോ​ന്‍​സ​ന്‍റെ ക​ലൂ​രി​ലെ വീ​ട്ടി​ല്‍ ബി​ന്ദു​ലേ​ഖ പ​ല ത​വ​ണ എ​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഇ​രു​വ​രും ത​മ്മി​ല്‍ ന​ട​ന്ന ഫോ​ണ്‍​വി​ളി​ക​ളു​ടെ രേ​ഖ​ക​ളും ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചി​രു​ന്നു.

പു​രാ​വ​സ്തു​വി​ന്‍റെ മ​റ​വി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ ബി​ന്ദു​ലേ​ഖ മോ​ന്‍​സ​ന്‍റെ സെ​ക്ര​ട്ട​റി​ക്ക് സ​മാ​ന ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. സു​രേ​ന്ദ്ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​യി​രു​ന്നു ഇ​ത്. ത​നി​ക്ക് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ട​പാ​ടു​കാ​രെ വി​ശ്വാ​സി​പ്പി​ക്കാ​ന്‍ മോ​ന്‍​സ​ന് ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ സു​രേ​ന്ദ്ര​നെ നേ​ര​ത്തെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, കേ​സി​ലെ ആ​റാം പ്ര​തി കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ല്ല. ഇ​യാ​ള്‍​ക്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ക്കും.