ക​ണ്ണി​ന് ചി​കി​ത്സ; പി​ടി സെ​വ​നെ കൂ​ടി​ന് പു​റ​ത്തി​റ​ക്കി

04:47 PM Sep 07, 2023 | Deepika.com
പാ​ല​ക്കാ​ട്: ക​ണ്ണി​ന് ചി​കി​ത്സ ന​ല്‍​കാ​നാ​യി പി​ടി സെ​വ​ന്‍ ആ​ന​യെ കൂ​ടി​ന് പു​റ​ത്തി​റ​ക്കി. പാലക്കാട് ധോ​ണി​യി​ല്‍ വ​നംവ​കു​പ്പ് പി​ടി​കൂ​ടി സം​ര​ക്ഷി​ച്ചുവ​രു​ന്ന ആ​ന​യെ ഏ​ഴ​ര മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് കൂ​ടി​ന് പു​റ​ത്തി​റ​ക്കു​ന്ന​ത്.

ചീ​ഫ് വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ​ക്ട​ര്‍ അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ന​യെ പു​റ​ത്തി​റ​ക്കി​യ​ത്. ആ​ന​യു​ടെ ഇ​ട​തു ക​ണ്ണി​ന് കാ​ഴ്ച ന​ഷ്ട​മാ​യി​രു​ന്നു.

നേരത്തെ, ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യാ​ണ് ആ​ന​യു​ടെ ഇ​ട​ത് ക​ണ്ണിന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​ന്ന കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​ന​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള വ​നം​വ​കു​പ്പ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി ആ​ന​യു​ടെ കാ​ഴ്ച വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഇ​തി​നാ​യി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​ പിടി സെ​വ​ന്‍ കാ​ഴ്ച വീ​ണ്ടെ​ടു​ക്കു​ന്നു​വെ​ന്ന് വെ​റ്റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ട​തു ക​ണ്ണി​ന് ചി​കി​ത്സ ന​ല്‍​കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി ആ​ന​യെ കൂ​ടി​ന് പു​റ​ത്തി​റ​ക്കിയത്.